Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Foreign Rubber

റിക്കാർഡ് ഉയരത്തിൽ; റബര്‍ വിദേശ വില ആഭ്യന്തര വിലയേക്കാള്‍ 29 രൂപ ഉയരത്തില്‍

കോ​ട്ട​യം: റ​ബ​ര്‍ വി​ദേ​ശ വി​ല റി​ക്കാ​ര്‍ഡ് കു​റി​ച്ചാ​ണ് ഇ​ന്ന​ലെ സാ​മ്പ​ത്തി​ക വ​ര്‍ഷം അ​വ​സാ​നി​ച്ച​ത്. ബാ​ങ്കോ​ക്ക് മാ​ര്‍ക്ക​റ്റി​ല്‍ ഒ​രു കി​ലോ ഷീ​റ്റ് റ​ബ​റി​ന് 250.78 രൂ​പ​യി​ലെ​ത്തി. 2024 ഓ​ഗ​സ്റ്റി​ലാ​ണ് മു​ന്‍പ് വി​ദേ​ശ വി​ല 250 രൂ​പ​യി​ലെ​ത്തി​യ​ത്.

യൂ​റോ​പ്പി​ലെ ഡി​മാ​ന്‍ഡ് വ​ര്‍ധ​ന, ച​ര​ക്കു​ദൗ​ര്‍ല​ഭ്യം, ജ​പ്പാ​ന്‍ യെ​ന്‍ ക​റ​ന്‍സി​യു​ടെ മൂ​ല്യ​ത്ത​ക​ര്‍ച്ച എ​ന്നി​വ​യാ​ണു വി​ല ഉ​യ​രാ​ന്‍ കാ​ര​ണ​മാ​യി സാ​മ്പ​ത്തി​ക വി​ദ​ഗ്ധ​ര്‍ പ​റ​യു​ന്ന​ത്. അ​തേസ​മ​യം, ആ​ഭ്യ​ന്ത​ര വി​ല വി​ദേ​ശ​വി​ല​യേ​ക്കാ​ള്‍ 29 രൂ​പ കു​റ​വി​ല്‍ ആ​ര്‍എ​സ്എ​സ് നാ​ല് ഗ്രേ​ഡി​ന് 221 രൂ​പ​യാ​ണ്.

ഗ്രേ​ഡ് അ​ഞ്ചി​ന് 217 രൂ​പ. ക​ര്‍ഷ​ക​ര്‍ക്ക് മാ​ര്‍ക്ക​റ്റി​ല്‍ ല​ഭി​ച്ച ശ​രാ​ശ​രി വി​ല 218 രൂ​പ. വി​ദേ​ശ​ത്ത് എ​ട്ടു ദി​വ​സ​ത്തി​നു​ള്ളി​ല്‍ ഷീ​റ്റ് വി​ല​യി​ല്‍ 22 രൂ​പ​യു​ടെ​യും ബ്ലോ​ക്ക് റ​ബ​റി​ന് എ​ട്ടു രൂ​പ​യു​ടെ​യും ക​യ​റ്റ​മാ​ണു​ണ്ടാ​യ​ത്. ലാ​റ്റ​ക്‌​സ് സ്‌​പോ​ട്ട് വി​ല 212 രൂ​പ​യി​ല്‍ മാ​റ്റ​മി​ല്ലാ​തെ നി​ല്‍ക്കു​ന്നു.

ക​ടു​ത്ത ചൂ​ടു കാ​ര​ണം ചെ​റു​കി​ട റ​ബ​ര്‍ ക​ര്‍ഷ​ക​ര്‍ ടാ​പ്പിം​ഗ് പു​ന​രാ​രം​ഭി​ച്ചി​ട്ടി​ല്ല. ന​ന്നാ​യി വേ​ന​ല്‍ മ​ഴ ല​ഭി​ച്ച ശേ​ഷം മേ​യ് മാ​സ​ത്തി​ല്‍ മാ​ത്ര​മേ ടാ​പ്പിം​ഗ് ആ​രം​ഭി​ക്കു​ക​യു​ള്ളൂ. പെ​ട്രോ​ളി​യം ക്ഷാ​മ​ത്തെ​ത്തു​ട​ര്‍ന്ന് പ്ലാ​സ്റ്റി​ക്കി​നും ഷേ​ഡി​നും വി​ല കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ചെ​റു​കി​ട​ക്കാ​ര്‍ മ​ഴ​മ​റ​യി​ടാ​ന്‍ താ​ത്പ​ര്യ​പ്പെ​ടി​ല്ല.

പ​ശ്ചി​മേ​ഷ്യ​ന്‍ സം​ഘ​ര്‍ഷം വ്യ​വ​സാ​യ മേ​ഖ​ല​യി​ലു​ണ്ടാ​ക്കി​യ അ​നി​ശ്ചി​ത​ത്വ​മാ​ണ് ആ​ഭ്യ​ന്ത​ര വി​ല വി​ദേ​ശ​വി​ല​യു​ടെ തോ​തി​ല്‍ ഉ​യ​രാ​തി​രി​ക്കാ​ന്‍ കാ​ര​ണം. പു​തു​സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തി​ലും ആ​ഭ്യ​ന്ത​ര വി​ല വി​ദേ​ശ​തോതി​ല്‍ ഉ​യ​രാ​നു​ള്ള സാ​ഹ​ച​ര്യ​മി​ല്ലെ​ന്നാ​ണ് വി​പ​ണി സൂ​ച​ന​ക​ള്‍.

ട​യ​ര്‍ ഫാ​ക്ട​റി​ക​ളും ക്രം​ബ് ഫാ​ക്ട​റി​ക​ളും ഉ​ത്പാ​ദ​നം കു​റ​ച്ചു. ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ക​യ​റ്റു​മ​തി​യി​ലും വി​പ​ണ​ന​ത്തി​ലും കു​റ​വു​ണ്ടാ​യി. അ​മോ​ണി​യം ഇ​റ​ക്കു​മ​തി കു​റ​ഞ്ഞ​ത് ലാ​റ്റ​ക്‌​സ് അ​ധി​ഷ്ഠി​ത വ്യ​വ​സാ​യ​ത്തി​നും ഇ​ടി​വു​ണ്ടാ​ക്കി.

പെ​ട്രോ​ളി​യം ഇ​റ​ക്കു​മ​തി കു​റ​ഞ്ഞ​തും വാ​ത​കം ല​ഭി​ക്കു​ന്ന​തി​ലെ കു​റ​വും റ​ബ​ര്‍ വ്യ​വ​സാ​യ​ത്തി​ന് ക​ന​ത്ത തി​രി​ച്ച​ടി​യാ​ണു​ണ്ടാ​ക്കു​ന്ന​ത്. ഗ്യാ​സി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന ക്രം​ബ് ഫാ​ക്ട​റി​ക​ളേ​റെ​യും അ​ട​ഞ്ഞ​തി​നാ​ല്‍ ഒ​ട്ടു​പാ​ലി​ലും വി​ല കാ​ര്യ​മാ​യി ഉ​യ​ര്‍ന്നി​ല്ല. പു​തു സാ​മ്പ​ത്തി​ക വ​ര്‍ഷം ട​യ​ര്‍ വി​ല കൂ​ടാ​നി​രി​ക്കേ​യും ക​മ്പ​നി​ക​ള്‍ ട​യ​ര്‍ ഉ​ത്പാ​ദ​ന​ത്തി​ല്‍ വ​ര്‍ധ​ന​വു വ​രു​ത്തി​യി​ട്ടി​ല്ല. ട​യ​ര്‍ ക​മ്പ​നി​ക​ള്‍ മാ​ര്‍ക്ക​റ്റി​ല്‍നി​ന്ന് കാ​ര്യ​മാ​യി ഷീ​റ്റ് വാ​ങ്ങി സ്റ്റോ​ക്ക് ചെ​യ്യു​ന്നു​മി​ല്ല.

ഇ​ന്ന​ലെ അ​വ​സാ​നി​ച്ച സാ​മ്പ​ത്തി​ക വ​ര്‍ഷം റ​ബ​ര്‍ ഷീ​റ്റും ക്രം​ബു​മാ​യി 4.8 ല​ക്ഷം ട​ണ്ണി​ന്‍റെ ഇ​റ​ക്കു​മ​തി ന​ട​ന്ന​താ​യാ​ണ് പ്രാ​ഥ​മി​ക റി​പ്പോ​ര്‍ട്ടു​ക​ള്‍. റ​ബ​ര്‍ ഇ​റ​ക്കു​മ​തി​യി​ല്‍ 90 ശ​ത​മാ​ന​വും ക്രം​ബ് റ​ബ​റാ​ണ്. ഇ​തി​നൊ​പ്പം അ​ഞ്ചു ശ​ത​മാ​നം തീ​രു​വ അ​ട​ച്ചും പൂ​ര്‍ണ തീരു​വ ഇ​ള​വി​ലും മൂ​ന്നു ല​ക്ഷം ട​ണ്‍ കോ​മ്പൗ​ണ്ട് റ​ബ​റി​ന്‍റെ ഇ​റ​ക്കു​മ​തി​യും ന​ട​ന്നി​ട്ടു​ണ്ട്.

സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ മൂ​ന്നു മാ​സം മു​ന്‍പ് റ​ബ​റി​ന് 200 രൂ​പ​യാ​യി താ​ങ്ങു​വി​ല ഉ​യ​ര്‍ത്തി​യെ​ങ്കി​ലും ക​ര്‍ഷ​ക​ര്‍ക്ക് ഈ ​നി​ര​ക്കി​ല്‍ ഒ​രു രൂ​പ പോ​ലും സ​ബ്‌​സി​ഡി ന​ല്‍കേ​ണ്ടി​വ​ന്നി​ല്ല.

അ​തേസ​മ​യം, ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തി​ല്‍ കേ​ര​ള​ത്തി​ല്‍ റ​ബ​റി​നു ല​ഭി​ച്ച ശ​രാ​ശ​രി വി​ല കി​ലോ​യ്ക്ക് 198 രൂ​പ​മാ​ത്ര​മാ​ണ്. ബ്ലോ​ക്ക് റ​ബ​റി​ന്‍റെ ശ​രാ​ശ​രി വി​ല 174 രൂ​പ. മു​ന്‍ ബ​ജ​റ്റു​ക​ളി​ല്‍ വ​ക​യി​രു​ത്തി ലാ​പ്‌​സാ​യ തു​ക​യു​ടെ പ​കു​തി വി​നി​യോ​ഗി​ച്ചാ​ലും താ​ങ്ങു​വി​ല സ​ര്‍ക്കാ​രി​ന് 250 രൂ​പ​യാ​യി ഉ​യ​ര്‍ത്താ​മാ​യി​രു​ന്നു.

Latest News

Corehub Up